Connect with us

Kerala

കോവളത്ത് കടലിനടിയില്‍ കണ്ടെയ്‌നര്‍ കണ്ടെത്തി; എം എസ് സി എല്‍സയുടേതെന്ന് സൂചന

കോവളം അശോക ബീച്ചിന് സമീപം കടലില്‍ പണിയെടുക്കുന്ന ചിപ്പിത്തൊഴിലാളികളാണ് ഇത് സംബന്ധിച്ച് വിവരം നല്‍കിയത്

Published

|

Last Updated

തിരുവനന്തപുരം |  കോവളത്ത് കടലിനടിയില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെയ്‌നറിന്റെ ഭാഗം കണ്ടെത്തി. മേയ് 24ന് കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ-3 കപ്പലിന്റേതാണ് കണ്ടെയ്‌നര്‍ എന്നാണ് സൂചന. കപ്പല്‍ മുങ്ങിയ ശേഷം ഇതാദ്യമായാണ് കണ്ടെയ്‌നറിന്റെ സാന്നിധ്യം കടലിനടിയില്‍ കണ്ടെത്തുന്നത്.

കോവളത്തെ ‘മുക്കം’മലയുടെ തുടര്‍ച്ചയായി കടലിന് അടിയിലുള്ള പാറകള്‍ക്കിടയിലായി മണ്ണില്‍ പുതഞ്ഞ നിലയിലാണ് കണ്ടെയ്‌നര്‍. തിരുവനന്തപുരത്തെ ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫ്, കൊച്ചിയിലെ സ്‌കൂബ ഡൈവേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണു തിരച്ചില്‍ നടത്തിയത്.

കോവളം അശോക ബീച്ചിന് സമീപം കടലില്‍ പണിയെടുക്കുന്ന ചിപ്പിത്തൊഴിലാളികളാണ് ഇത് സംബന്ധിച്ച് വിവരം നല്‍കിയത്. തുടര്‍ന്ന് രണ്ട് ദിവസമായി നടത്തിയ തിരച്ചിലിലാണ് കണ്ടെയ്‌നര്‍ ഭാഗം കണ്ടെത്തിയത്.

കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ മെയ് 24നാണ് ചരക്കുകപ്പല്‍ ചരിഞ്ഞത്. എംഎസ്സി എല്‍സ 3 കപ്പലില്‍ 643 കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്.

 

Latest