Malappuram
വൈറലായി കണ്ടെയ്നർ ബസ് സ്റ്റോപ് മാതൃക
ഉപയോഗശൂന്യമായ കണ്ടെയ്നർ ഉപയോഗിച്ച് ചുരുങ്ങിയ ചിലവിൽ നിർമിക്കാം, സ്ഥല ലഭ്യതക്കനുസരിച്ച് സീറ്റുകളുടെ എണ്ണം ക്രമീകരിക്കാം... സവിശേഷതകൾ നീളുന്നു

ഖത്വർ| ലോകകപ്പിൽ ലക്ഷങ്ങൾ ഒരുമിച്ച് കളികണ്ട കണ്ടെയ്നർ സ്റ്റേഡിയങ്ങൾക്ക് പിന്നാലെ വൈറലായി കണ്ടെയ്നർ ബസ് സ്റ്റോപ്പുകൾ. ആളുകൾക്ക് ശരിയാംവണ്ണം ഇരിക്കാനോ നിൽക്കാനോ സൌകര്യമില്ലെങ്കിലും ലക്ഷങ്ങൾ മുടക്കിയാണ് വഴിവക്കിൽ ബസ് വെയിറ്റിംഗ് ഷെഡുകൾ നിർമിച്ചു വെച്ചിരിക്കുന്നത്. ഇതിന് പകരം മനോഹരവും സൗകര്യപ്രദവുമായ രീതിയിലുള്ള കണ്ടെയ്നർ ബസ് സ്റ്റോപ്പിന്റെ മാതൃകയാണ് സാമൂഹിക മാധ്യമങ്ങില്‍ വൈറലാകുന്നു.
മനോഹരമായതും അതേസമയം കൂടുതൽ പേർക്ക് സൗകര്യപൂർവം ഇരിക്കാൻ കഴിയുന്നതുമായ കണ്ടെയ്നർ ഷെഡ് മോഡൽ നമ്മുടെ നാട്ടിൽ എന്തുകൊണ്ടും സൗകര്യമാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
ഉപയോഗശൂന്യമായ കണ്ടെയ്നർ ഉപയോഗിച്ച് ചുരുങ്ങിയ ചിലവിൽ നിർമിക്കാമെന്നതും സ്ഥല ലഭ്യതക്കനുസരിച്ച് സീറ്റുകളുടെ എണ്ണം ക്രമീകരിക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്.
എന്നാൽ, ഇത്തരത്തിലുള്ള ബസ് സ്റ്റോപ്പുകൾ നിർമിച്ചാൽ ഇടനിലക്കാർക്ക് പണം അടിച്ചുമാറ്റാൻ കഴിയില്ലല്ലോ എന്നും അതിനാല്‍ നമ്മുടെ നാട്ടിൽ ഇവ നടക്കില്ലെന്നും ചില വിരുതന്മാർ കമന്റ് ബോക്സിൽ ട്രോളുന്നുണ്ട്.
വിവിധ ക്ലബുകാരും സന്നദ്ധ സംഘടനാ പ്രവർത്തകരും ഈ മോഡൽ നോക്കി വെച്ചിട്ടുണ്ട്. സാമൂഹിക വിരുദ്ധർ നശിപ്പിക്കാതിരിക്കാനും വൃത്തിയായി പരിപാലിക്കാനും കൃത്യമായ മെയിന്റനൻസ് ശൈലികൾ ഉണ്ടായാൽ ഇത്തരം ബസ് വെയ്റ്റിംഗ് ഷെഡുകൾ നമ്മുടെ നാട്ടിൽ അനുയോജ്യമാണെന്നാണ് സോഷ്യൽ മീഡയയിലെ അഭിപ്രായം.