Malappuram
മുക്കം കടവിൽ തടയണ നിർമ്മാണം വേഗത്തിലാക്കണം
വാരിക്കൽ അങ്ങാടിയെ നഗര സൗന്ദര്യവൽക്കരണ പദ്ധതിയിലുൾപ്പെടുത്തി സംസ്ഥാന ബജറ്റിൽ ഫണ്ടനുവദിച്ച സർക്കാർ നടപടിയെ കൗൺസിൽ അഭിനന്ദിച്ചു.
കരുളായി | കരിമ്പുഴയിലെ നീരൊഴുക്ക് ക്രമാതീതമായ കുറയുന്നതിനാൽ തടയണ കെട്ടൽ വേഗത്തിലാക്കണമെന്ന് വാരിക്കൽ യൂണിറ്റ് കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ ആവശ്യപ്പെട്ടു.
നൂറ് കണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന കിണറിനടുത്തേക്ക് ഇപ്പോൾ തന്നെ പ്രത്യേക ചാല് കീറിയാണ് വെള്ളമൊഴുക്ക് സാധ്യമാക്കുന്നത്. മുക്കം പരിസരങ്ങളിലെ വീടുകളിലെ കിണറുകളിൽ വെള്ളത്തിൻ്റെ ലഭ്യതക്കും തടയണകൾ ഏറെ ഉപകാരമാകുന്നതിനാൽ ഇത് എത്രയും പെട്ടന്ന് സാധ്യമാക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
പ്രസിഡൻ്റ് കെ. ഇബ്രാഹിം മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ജില്ല സെക്രട്ടറി കെ.പി. ജമാൽ ഉദ്ഘാടനം ചെയ്തു. അബൂബക്കർ മിസ്ബാഹി വിഷയാവതരണം നടത്തി. റിട്ടേണിംഗ് ഓഫീസർ സി.കെ. റശീദ് മുസ്‌ലിയാർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ടി.പി. അഹമ്മദ് കുട്ടി ഹാജി (പ്രസിഡൻ്റ്) സി.ടി. മുഹ്‌യുദ്ധീൻ കുട്ടി സഖാഫി, കെ.പി.ഹംസ (വൈ: പ്രസി) പി.മുഹമ്മദ് ജനറൽ സെക്രട്ടറി ടി.അബ്ദുൽ അസീസ്, എൻ.കെ. റസാഖ് (ജോ. സെക്ര) കെ. ഷൗക്കത്ത് (ഫിനാൻസ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
വാരിക്കൽ അങ്ങാടിയെ നഗര സൗന്ദര്യവൽക്കരണ പദ്ധതിയിലുൾപ്പെടുത്തി സംസ്ഥാന ബജറ്റിൽ ഫണ്ടനുവദിച്ച സർക്കാർ നടപടിയെ കൗൺസിൽ അഭിനന്ദിച്ചു.
അനിവാര്യവികസനത്തിന് വികേന്ദ്രീകൃത ആസൂത്രണം ഉറപ്പാക്കാൻ ജില്ല പുന:ക്രമീകരണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്,റവന്യുമന്ത്രി എന്നിവർക്ക് നിവേദനവും ഇമെയിൽ സന്ദേശവും പുതിയ ഭാരവാഹികൾ നൽകി. നവ സാരഥികൾക്ക് ചുമതലയേൽക്കുന്നതിൻ്റെ ഭാഗമായി രേഖകളും പതാകയും കൈമാറി.




