International
തായ്ലന്‍ഡില്‍ പാസഞ്ചര്‍ ട്രെയിനില്‍ ക്രെയിന്‍ ഇടിച്ചുകയറി; 32 പേര്‍ മരിച്ചു, 80 ഓളം പേര്‍ക്ക് പരുക്ക്
195 പേരായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. അതിവേഗ റെയില്‍ പദ്ധതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ക്രെയിന്‍ തകര്‍ന്നുവീണത്.
ബാങ്കോക്ക് | വടക്കുകിഴക്കന്‍ തായ്ലന്‍ഡില്‍ ഒരു പാസഞ്ചര്‍ ട്രെയിനില്‍ ക്രെയിന്‍ ഇടിച്ചുകയറി 32 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ബാങ്കോക്കില്‍ നിന്ന് 230 കിലോമീറ്റര്‍ വടക്കുകിഴക്കായി നഖോണ്‍ റാറ്റ്ചസിമ പ്രവിശ്യയിലെ സിഖിയോ ജില്ലയില്‍ ബുധനാഴ്ചയായിരുന്നു അപകടം. തായ് തലസ്ഥാനത്ത് നിന്ന് ഉബോണ്‍ റാറ്റ്ചതാനി പ്രവിശ്യയിലേക്ക് പോകുകയായിരുന്നു ട്രെയിനാണ് അപകടത്തിപെട്ടത്.
195 പേരായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. അതിവേഗ റെയില്‍ പദ്ധതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ക്രെയിന്‍ തകര്‍ന്നുവീണത്.
---- facebook comment plugin here -----