Connect with us

Kerala

പി പി ദിവ്യയെ ഭാരവാഹിത്വത്തില്‍ നിന്ന് നീക്കി; അഴിച്ചുപണിയുമായി ജനാധിപത്യ മഹിളാ അസോസിയേഷന്‍

സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും സൂസന്‍കോടിയെ മാറ്റി പകരം കേന്ദ്രകമ്മിറ്റി അംഗം കെ എസ് സലീഖയെ നിയോഗിച്ചു.

Published

|

Last Updated

തിരുവനന്തപുരം | ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി പി എം നേതാവുമായിരുന്ന പി പി ദിവ്യയെ മാറ്റി. ദിവ്യയെ ഭാരവാഹിത്വത്തില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം സംസ്ഥാന നേതൃത്വം അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

കണ്ണൂര്‍ എ ഡി എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ദിവ്യയെ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നേരത്തെ നീക്കിയിരുന്നു. സി പി എം ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്ന് ഇരിണാവ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും സൂസന്‍കോടിയെ മാറ്റി പകരം കേന്ദ്രകമ്മിറ്റി അംഗം കെ എസ് സലീഖയെ നിയോഗിച്ചിട്ടുണ്ട്. കരുനാഗപ്പള്ളിയിലെ പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായുള്ള വിഭാഗീയതയുടെ പേരില്‍ സൂസന്‍ കോടിയെ സി പി എം സംസ്ഥാന കമ്മിറ്റിയില്‍ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി. സി എസ് സുജാത സെക്രട്ടറി സ്ഥാനത്ത് തുടരും. ഇ പത്മാവതിയാണ് പുതിയ ട്രഷറര്‍.

ജനുവരി 25 മുതല്‍ 28 വരെ ഹൈദരാബാദില്‍ നടക്കുന്ന പതിനാലാം ദേശീയ സമ്മേളനത്തിന് മുന്നോടിയായി നടന്ന 14ാം സംസ്ഥാന സമ്മേളനത്തിലാണ് നേതൃത്വത്തില്‍ അഴിച്ചുപണി നടന്നത്. 36 അംഗ എക്സിക്യൂട്ടീവിനെയും സമ്മേളനം തെരഞ്ഞെടുത്തു.

 

Latest