Kerala
സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചു; യുവാവ് മരിച്ചു
വൈക്കം ടിവി പുരം മാടത്തേഴത്ത് ഗോപു കൃഷ്ണ (31)യാണ് മരിച്ചത്.
വൈക്കം | സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ടിവി പുരം മാടത്തേഴത്ത് ഗോപു കൃഷ്ണ (31)യാണ് മരിച്ചത്.
മണ്ണത്താനം വളവിന് സമീപം കാല്‍നട യാത്രക്കാരനെ തട്ടിയ ഇലക്ട്രിക് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ടിവി പുരം മണ്ണത്താനം കവലക്ക് സമീപത്തായിരുന്നു അപകടം.
തലക്ക് ഗുരുതരമായി പരുക്കേറ്റ യുവാവിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്. വൈക്കം പോലീസ് മേല്‍നടപടി സ്വീകരിച്ചു.
---- facebook comment plugin here -----





