International
ഏഷ്യന്‍ വ്യാപാരത്തില്‍ എണ്ണവില രണ്ട് ശതമാനത്തിലധികം ഇടിഞ്ഞു
വില ഇടിഞ്ഞത് ഇറാനെതിരായ സൈനിക നടപടിയെയും വിതരണ തടസ്സങ്ങളെയും കുറിച്ചുള്ള യു എസ് പ്രസ്താവനകള്‍ ലഘൂകരിച്ചതിനു പിന്നാലെ.
സിംഗപ്പൂര്‍ | ഇന്ന് ഏഷ്യന്‍ വ്യാപാരത്തിന്റെ തുടക്കത്തില്‍ എണ്ണവില കുത്തനെ ഇടിഞ്ഞു. ഇറാനെതിരായ സൈനിക നടപടിയെയും വിതരണ തടസ്സങ്ങളെയും കുറിച്ചുള്ള യു എസ് പ്രസ്താവനകള്‍ ലഘൂകരിച്ചതിനെ തുടര്‍ന്ന് എണ്ണ വിലയില്‍ രണ്ട് ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്.
യു എസ് ബെഞ്ച്മാര്‍ക്ക് ക്രൂഡ് ഓയില്‍ ബാരലിന് രണ്ട് ഡോളര്‍ 3.4 ശതമാനം കുറഞ്ഞ് 59.75 ഡോളറിലെത്തി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 2.31 ഡോളര്‍ (3.5 ശതമാനം) കുറഞ്ഞ് 64.21 ഡോളറിലുമെത്തി. ഡബ്ല്യു ടി ഐ ബാരലിന് 1.54 ഡോളര്‍ കുറഞ്ഞ് 60.48 ഡോളറിലെത്തി.
ഇറാന്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശങ്ങള്‍ കുറഞ്ഞതോടെ തുടര്‍ന്ന് ബുധനാഴ്ച രണ്ട് ബെഞ്ച്മാര്‍ക്കുകളും ഒരുശതമാനത്തിലധികം ഉയര്‍ന്ന് സ്ഥിരത കൈവരിച്ചിരുന്നു. ഭൗമരാഷ്ട്രീയ അപകടസാധ്യത വിലകള്‍ വന്‍തോതില്‍ ഉയരാന്‍ കാരണമായ ആഴ്ചയുടെ തുടക്കത്തില്‍ നിന്നുള്ള പ്രധാന തിരിച്ചടിയാണ് ഈ വിലയിടിവ്.





