Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്; കെ പി ശങ്കര്‍ദാസിന്റെ രണ്ട് ജാമ്യഹരജികളും കോടതി തള്ളി

ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കെ പി ശങ്കര്‍ദാസ് ജാമ്യഹരജി സമര്‍പ്പിച്ചത്

Published

|

Last Updated

കൊല്ലം| ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കര്‍ദാസിന്റെ രണ്ട് ജാമ്യഹരജികളും കോടതി തള്ളി.കൊല്ലം വിജിലന്‍സ് കോടതിയാണ് ഹരജികള്‍ തള്ളിയത്. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശങ്കര്‍ദാസ് ജാമ്യഹരജി സമര്‍പ്പിച്ചത്. എന്നാല്‍ ശങ്കര്‍ദാസിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളടക്കം പരിശോധിച്ച കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

കട്ടിളപ്പാളി കേസിലും ദ്വാരപാലക പാളി കേസുകളിലും പ്രതിയാണ് കെ പി ശങ്കര്‍ദാസ്. ജനുവരി 14നായിരുന്നു രണ്ട് കേസുകളിലും അദ്ദേഹം അറസ്റ്റിലായത്. എ പത്മകുമാര്‍ അംഗമായിരുന്ന ബോര്‍ഡില്‍ അംഗമായിരുന്നു ശങ്കര്‍ദാസ്. മറ്റൊരു ബോര്‍ഡ് അംഗമായ എന്‍ വിജയകുമാറും കേസില്‍ റിമാന്‍ഡില്‍ തുടരുകയാണ്.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജുവിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ദ്വാരപാലകപാളി കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസിലും കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. രണ്ട് കേസിലും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ബൈജു ജയില്‍ മോചിതനായിരുന്നു.

 

---- facebook comment plugin here -----

Latest