Business
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്
പവന് 2400 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
കൊച്ചി| ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 2400 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,24,520 രൂപയായി. ഗ്രാമിന് 300 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 15,565 രൂപയായി. എന്നാല്‍ നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാനാണ് സാധ്യത.
അന്താരാഷ്ട്ര വിപണിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തും അതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആഗോള അസ്ഥിരതകളുടെ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ സ്വര്‍ണത്തെ ഒരു സുരക്ഷിത നിക്ഷേപമായി പരിഗണിച്ചതിന്റെ ഭാഗമായാണ് വില വര്‍ധനയുണ്ടാകുന്നത്.
---- facebook comment plugin here -----



