Connect with us

National

യുപിയില്‍ വനിത എസ് ഐയോട് അപമര്യാദയായി പെരുമാറിയ കോണ്‍സ്റ്റബിള്‍മാര്‍ അറസ്റ്റില്‍

വനിത എസ്‌ഐ ബുധനാഴ്ച ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോള്‍ രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ കാറില്‍ പിന്തുടരുകയും അവരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്‌.

Published

|

Last Updated

സംഭാല്‍| വനിത സബ് ഇന്‍സ്പെക്ടറോട് അപമര്യാദയായി പെരുമാറിയ രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാരെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ്, സംഭാല്‍ ജില്ലയിലെ ചന്ദൗസി മേഖലയിലാണ് സംഭവം. വനിത സബ് ഇന്‍സ്‌പെക്ടര്‍ ബുധനാഴ്ച ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോള്‍ രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ കാറില്‍ പിന്തുടരുകയും അവരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദീപക് കുമാര്‍ പറഞ്ഞു.

കോണ്‍സ്റ്റബിള്‍മാരായ പവന്‍ ചൗധരി, രവീന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായത്. എസ്‌ഐയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 354, 341എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. രണ്ട് കോണ്‍സ്റ്റബിള്‍മാരെയും പോലീസ് സൂപ്രണ്ട് കുല്‍ദീപ് സിംഗ് ഗുണവത് സസ്‌പെന്‍ഡ് ചെയ്തു.

 

 

Latest