Connect with us

residency law

കുവൈത്തിനു പുറത്ത് ആറ് മാസത്തിൽ കൂടുതൽ കഴിയുന്നവരുടെ റസിഡൻസി സ്വമേധയാ റദ്ദാകുന്ന നിയമം പുനഃസ്ഥാപിക്കാൻ ആലോചന

കഴിഞ്ഞ വർഷം ഡിസംബർ ഒന്ന് മുതൽ ഗാർഹിക തൊഴിലാളികൾക്ക്‌ ഈ നിയമം വീണ്ടും ബാധകമാക്കിയിരുന്നു.

Published

|

Last Updated

കുവൈത്ത് സിറ്റി | ആറ് മാസത്തിൽ അധികം കുവൈത്തിനു പുറത്ത്‌ കഴിയുന്നവരുടെ താമസരേഖ സ്വമേധയാ റദ്ദാകുന്ന നിയമം പുനഃസ്ഥാപിക്കാൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നു. ഈ നിയമം കൊവിഡ്‌ പശ്ചാത്തലത്തിൽ നിർത്തി വെച്ചതായിരുന്നു. രാജ്യത്തെ ആരോഗ്യ സ്ഥിതി സാധാരണ നിലയിലേക്ക്‌ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണു നിയമം പുനഃസ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.

കഴിഞ്ഞ വർഷം ഡിസംബർ ഒന്ന് മുതൽ ഗാർഹിക തൊഴിലാളികൾക്ക്‌ ഈ നിയമം വീണ്ടും ബാധകമാക്കിയിരുന്നു. കുടുംബ വിസയിലുള്ളവർ (ആർട്ടിക്കിൾ 22), സ്വകാര്യ സ്ഥാപനത്തിൽ  ജോലി ചെയ്യുന്നവർ (ആർട്ടിക്കിൾ 18), സ്വന്തം സ്പോൻസർഷിപ്പിലുള്ളവർ (ആർട്ടിക്കിൾ 24) മുതലായ വിഭാഗങ്ങൾക്കാണു നിയമം ബാധമാക്കാൻ ആഭ്യന്തര മന്ത്രാലയത്തിലെ താമസ കാര്യ വിഭാഗം ആലോചിക്കുന്നത്‌.

---- facebook comment plugin here -----

Latest