Connect with us

rahul gandi

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നു രാഹുല്‍ ഗാന്ധി

കര്‍ണാടക നല്‍കിയ പാഠവുമായി മുന്നോട്ട്

Published

|

Last Updated

ന്യൂഡല്‍ഹി | ബി ജെ പിയുടെ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ കോണ്‍ഗ്രസ് മനസ്സിലാക്കി ക്കഴിഞ്ഞെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു വിജയം ഉറപ്പാണെന്നും രാഹുല്‍ ഗാന്ധി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച മീഡിയ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടക തിരഞ്ഞെടുപ്പു വലിയ പാഠമാണു നല്‍കിയത്. മാധ്യമങ്ങളെ കൈവശപ്പെടുത്തിയുള്ള ബി ജെ പി തന്ത്രങ്ങളുമായി തങ്ങള്‍ പൊരുത്തപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷാവസാനം തിരഞ്ഞെടുപ്പു നടക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ വിജയ പ്രതീക്ഷകള്‍ അദ്ദേഹം പങ്കുവച്ചു. രാജസ്ഥാനിലും ഛത്തീസ്ഗഢിലും നിലവില്‍ ഭരണം കോണ്‍ഗ്രസിനാണ്. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും കോണ്‍ ഗ്രസ് ഉറപ്പായും വിജയിക്കും. തെലങ്കാനയില്‍ വിജയ സാധ്യതയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനില്‍ ഞങ്ങള്‍ വിജയത്തിനടുത്താണ്. വിജയിക്കാന്‍ സാധിക്കുമെന്ന്വിശ്വസിക്കുന്നു. ബി ജെ പി പോലും അവരുടെ ഇന്‍േറണല്‍ മീറ്റിംഗുകളില്‍ ഇതാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പി മാധ്യമങ്ങളെ നിയന്ത്രിക്കുന്ന സാഹചര്യവുമായി കോണ്‍ഗ്രസ് പൊരുത്ത പ്പെട്ടുവരികയാണ്. പ്രതിപക്ഷത്തിന് പൊരുത്തപ്പെടാന്‍ കഴിയില്ലെന്ന് കരുതേണ്ട. അതിനാല്‍ പ്രതിപക്ഷം ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ ജനസംഖ്യയുടെ 60 ശതമാനവും ഞങ്ങളാണ്. 2024 ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വരാനിരിക്കുന്നത് ഒരു സര്‍പ്രൈസായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

---- facebook comment plugin here -----

Latest