Connect with us

rajmohan unnithan

കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ്; തെലങ്കാനയില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ വരണാധികാരി

പാര്‍ട്ടിയുടെ ദേശീയ സംഘടനാ തിരഞ്ഞെടുപ്പ് വരണാധികാരിയുടെ ചുമതലയുള്ള മധുസൂദനന്‍ മിസ്ത്രിയാണ് നിയമനം നടത്തിയിരിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസിന്റെ തെലങ്കാനയിലെ സംഘടാന തിരഞ്ഞെടുപ്പിന്റെ വരാണാധികാരിയായി രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയമിച്ചു. പാര്‍ട്ടിയുടെ ദേശീയ സംഘടനാ തിരഞ്ഞെടുപ്പ് വരണാധികാരിയുടെ ചുമതലയുള്ള മധുസൂദനന്‍ മിസ്ത്രിയാണ് നിയമനം നടത്തിയിരിക്കുന്നത്. എത്രയും പെട്ടെന്ന് തന്നെ സംസ്ഥാനത്തെത്തി സ്ഥാനമേറ്റെടുക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചു.

തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള അംഗത്വ നടപടികള്‍ പൂര്‍ത്തിയാക്കി ദേശീയ നേതൃത്വത്തെ അറിയിക്കാനും നിര്‍ദ്ദേശമുണ്ട്.

---- facebook comment plugin here -----

Latest