Connect with us

congress chintan shivir

കോണ്‍ഗ്രസ് നവസങ്കല്‍പ് ചിന്തന്‍ ശിബിരിന് ഇന്ന് കോഴിക്കോട്ട് തുടക്കം

കെ പി സി സി, ഡി സി സി, പോഷക സംഘടനാ ഭാരവാഹികള്‍ പങ്കെടുക്കും

Published

|

Last Updated

കോഴിക്കോട് |  പാര്‍ട്ടി സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി കെ പി സി സി നവസങ്കല്‍പ് ചിന്തന്‍ ശിബിരിന് ഇന്ന് കോഴിക്കോട്ട് തുടക്കം. ദേശീയ നേതാക്കളടക്കം പങ്കെടുക്കുന്ന ചിന്തന്‍ ശിബിരില്‍ കെ പി സി സി, ഡി സി സി, പോഷക സംഘടനാ ഭാരവാഹികളാണ് പ്രതിനിധികള്‍. സംഘടനാ രംഗത്തെ് വ്യക്തമായ രൂപരേഖ തയ്യാറാക്കി കോണ്‍ഗ്രസിന് പുതിയജീവന്‍ നല്‍കുക എന്നതാണ് ചിന്തന്‍ ശിബിരിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഒപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ട ഒരുക്കങ്ങളും നടത്തും. കോഴിക്കോട് പ്രഖ്യാപനത്തോടെയായിരിക്കും ചിന്തന്‍ ശിബിര്‍ അവസാനിക്കുക.

സംഘടന, രാഷ്ട്രീയം, സാമ്പത്തികം, ഔട്ട് റീച്ച്, മിഷന്‍ 2024 എന്നീ വിഷയങ്ങളിലൂന്നി അഞ്ച് കമ്മറ്റികളുണ്ടാക്കിയ കരട് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്താകും ഭാവി പ്രവര്‍ത്തനത്തിനുള്ള രൂപരേഖ തയ്യാറാക്കുക.
എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ചിന്തന്‍ ശിബിരം ഉദ്ഘാടനം ചെയ്യും. ദിഗ് വിജയ് സിംഗ്, താരിഖ് അന്‍വര്‍ തുടങ്ങി ദേശീയ നേതാക്കളും മുഴുസമയം ശിബിരത്തിലുണ്ടാകും.