National
ഒമ്പത് റൂട്ടുകളില്‍ പുതിയ അമൃത് ഭാരത് എക്‌സ്പ്രസ്സ് ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ; കേരളത്തെ അവഗണിച്ചു
തമിഴ്‌നാട്, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാള്‍, എന്നിവ പരിഗണിക്കപ്പെട്ടപ്പോള്‍ ഒരു ട്രെയിന്‍ പോലും പ്രഖ്യാപിക്കാതെ കേരളത്തെ തഴയുകയായിരുന്നു.
ന്യൂഡല്‍ഹി | പുതിയ അമൃത് ഭാരത് എക്‌സ്പ്രസ്സ് ട്രെയിന്‍ റൂട്ടുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തെ അവഗണിച്ച് റെയില്‍വേ. ഒമ്പത് ട്രെയിന്‍ സര്‍വീസുകളാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പുതുതായി പ്രഖ്യാപിച്ചത്. തമിഴ്‌നാട്, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാള്‍, എന്നിവ പരിഗണിക്കപ്പെട്ടപ്പോള്‍ ഒരു ട്രെയിന്‍ പോലും പ്രഖ്യാപിക്കാതെ കേരളത്തെ തഴയുകയായിരുന്നു.
ദീര്‍ഘദൂര റൂട്ടുകളില്‍ താഴ്ന്ന ടിക്കറ്റ് നിരക്കില്‍ സര്‍വീസ് നടത്തുന്ന നോണ്‍ എ സി ട്രെയിനുകളാണ് അമൃത് ഭാരത് എക്‌സ്പ്രസ്സ്.
ബംഗാള്‍-ഡല്‍ഹി, ബംഗാള്‍-യു പി, അസം-ഹരിയാന, അസം-യു പി, ബംഗാള്‍-തമിഴ്‌നാട്, ബംഗാള്‍-നാഗര്‍കോവില്‍, ബംഗാള്‍-കര്‍ണാടക, ബംഗാള്‍(ആലിപുര്‍ദൗര്‍)-മുംബൈ, കൊല്‍ക്കത്ത-താംബരം, കൊല്‍ക്കത്ത-ഡല്‍ഹി, കൊല്‍ക്കത്ത-ബനാറസ് എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച റൂട്ടുകള്‍.




