National
കരൂര്‍ ദുരന്തം: വിജയ്ക്ക് വീണ്ടും സമന്‍സയച്ച് സി ബി ഐ
ഈ മാസം 19ന് ഹാജരാകാനാണ് നിര്‍ദേശം.
ചെന്നൈ | കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം (ടി വി കെ) അധ്യക്ഷനും സിനിമാ നടനുമായ വിജയ്ക്ക് വീണ്ടും സമന്‍സ് അയച്ച് സി ബി ഐ. ഈ മാസം 19ന് ഹാജരാകാനാണ് നിര്‍ദേശം.
കഴിഞ്ഞ ദിവസം സി ബി ഐ വിജയ്‌യുടെ മൊഴിയെടുത്തിരുന്നു. കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് ശേഷം ഹാജരാകാമെന്ന വിജയ്യുടെ അപേക്ഷ പരിഗണിച്ചാണ് ചോദ്യം ചെയ്യല്‍ 19-ാം തീയതിയിലേക്ക് മാറ്റിയത്.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 27ന് രാഷ്ട്രീയ റാലി സംഘടിപ്പിച്ചപ്പോള്‍ എത്താന്‍ വൈകിയത് എന്തുകൊണ്ടാണ്, ദുരന്തമുണ്ടായ ഉടന്‍ തന്നെ എന്തുകൊണ്ട് അതിവേഗം ചെന്നൈയിലേക്ക് മടങ്ങി തുടങ്ങിയ ചോദ്യങ്ങളാണ് പ്രധാനമായും ടി വി കെ അധ്യക്ഷനോട് കഴിഞ്ഞ തവണ അന്വേഷണ സംഘം ചോദിച്ചത്. ഡല്‍ഹിയിലെ സി ബി ഐ ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.




