Connect with us

Kerala

'കോണ്‍ഗ്രസിനെ രക്ഷിക്കണം'; എംകെ രാഘവന്‍ എംപിക്കും കെ പ്രവീണ്‍ കുമാറിനുമെതിരെ ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍

Published

|

Last Updated

കോഴിക്കോട്  |കോണ്‍ഗ്രസ് നേതാക്കളായ എം കെ രാഘവന്‍ എം പിക്കും കെ പ്രവീണ്‍ കുമാറിനും എതിരെ പോസ്റ്ററുകള്‍. കോഴിക്കോട് ഡിസിസി ഓഫിസിന് മുന്നിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. എം കെ രാഘവന്റെ നീരാളി പിടുത്തത്തില്‍ നിന്ന് കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ രക്ഷിക്കുക, കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ നാമാവശേഷമാക്കിയ ഐവര്‍ സംഘത്തിലെ ഒരാളെ പ്രസിഡന്റ് ആക്കാതിരിക്കുക, തുടങ്ങിയ പരാമര്‍ശങ്ങളാണ് പോസ്റ്ററിലുള്ളത്. സത്യസന്ധനായ ഡിസിസി പ്രസിഡണ്ടിനെയാണ് കോഴിക്കോടിന് ആവശ്യമെന്നും പോസ്റ്ററിലുണ്ട്.

പുതിയ ഡിസിസി നേതൃത്വത്തെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയകള്‍ നടന്നുവരുന്നതിനിടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

Latest