Connect with us

navakerala sadas

കോണ്‍ഗ്രസ് നേതാക്കള്‍ നവകേരള സദസ്സില്‍; സി പി എമ്മുമായി അടുത്തേക്കും

ഡി സി സി മുന്‍ അധ്യക്ഷന്‍ ബാബു ജോര്‍ജ്, ഡി സി സി ജനറല്‍ സെക്രട്ടറിയായിരുന്ന സജി ചാക്കോ എന്നിവരാണ് പങ്കെടുത്തത്

Published

|

Last Updated

പത്തനംതിട്ട | നവകേരള സദസിന്റെ പത്തനംതിട്ടയിലെ പ്രഭാതയോഗത്തില്‍ പങ്കെടുത്ത ഡി സി സി മുന്‍ പ്രസിഡന്റടക്കം കോണ്‍ഗ്രസ് നേതാക്കള്‍ സി പി എമ്മുമായി അടുത്തേക്കും.

കോണ്‍ഗ്രസ് ഡി സി സി മുന്‍ അധ്യക്ഷന്‍ ബാബു ജോര്‍ജ്, ഡി സി സി ജനറല്‍ സെക്രട്ടറിയായിരുന്ന സജി ചാക്കോ എന്നിവരാണ് പങ്കെടുത്തത്. നവകേരള സദസില്‍ പങ്കെടുക്കുന്നത് അഭിമാന മെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. കോണ്‍ഗ്രസില്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന് ഇരുവരും നടപടി നേരിട്ടിരുന്നു. കോണ്‍ഗ്രസിന്റെ ചുമതലകളിലേക്ക് തിരിച്ചുവരുമെന്ന ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ഇരു നേതാക്കളും നവകേരള സദസ്സില്‍ എത്തിയത്.

ഇരുവരെയും സ്വാഗതം ചെയ്യുന്നതായി സി പി എം ജില്ല സെക്രട്ടറി കെ പി ഉദയാഭാനു പ്രതികരിച്ചു. പത്തനംതിട്ടയിലെ നവകേരള സദസില്‍ രാവിലെ 9ന് ക്ഷണിക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

---- facebook comment plugin here -----

Latest