Connect with us

National

രാഹുല്‍ ഗാന്ധിക്കെതിരെ പരാമര്‍ശം: ദിഗ്വിജയ് സിംഗിന്റെ സഹോദരനെ കോണ്‍ഗ്രസ്സ് പുറത്താക്കി

ആറ് വര്‍ഷത്തെക്കാണ് പുറത്താക്കിയത്

Published

|

Last Updated

ന്യൂഡല്‍ഹി | രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശമുന്നയിച്ച രാജ്യ സഭാ എം പി ദിഗ്വിജയ് സിംഗിന്റെ സഹോദരനെ കോണ്‍ഗ്രസ്സ് പുറത്താക്കി. മധ്യപ്രദേശ് മുന്‍ എം എല്‍ എയായ ലക്ഷ്മണ്‍ സിങ്ങിനെയാണ് പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ആറ് വര്‍ഷത്തേക്കാണ് നടപടി.

രാഹുലിന് പക്വതയില്ലെന്നായിരുന്നു ലക്ഷ്മണ്‍ സിങ് വിമര്‍ശിച്ചിരുന്നത്. ഇതാണ് നടപടിക്ക് വഴിവെച്ചത്. ആറ് വര്‍ഷത്തെക്കാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അടിയന്തര പ്രാബല്യത്തിലൂടെ അദ്ദേഹത്തെ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയതായി പാര്‍ട്ടി പ്രസ്താവനയിലൂടെ അറിയിച്ചു. പാര്‍ട്ടിയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന തരത്തില്‍ ആവര്‍ത്തിച്ചുള്ള പരസ്യ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി നടപടിയെടുത്തത്. നേരത്തേ ഇദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

ആള്‍ ഇന്ത്യ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ അച്ചടക്ക സമിതിയാണ് ലക്ഷ്മണ്‍ സിങ്ങിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നിര്‍ദേശം നല്‍കിയത്. മുന്‍ നിയമസഭാംഗവും അഞ്ച് തവണ എം പിയുമായിരുന്നു ലക്ഷ്മണ്‍ സിംഗ്.

Latest