Connect with us

Kerala

ഡി ജി പി ഓഫീസിലേക്ക് കെ എസ്‌ യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

ലാത്തിചാര്‍ജില്‍ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു

Published

|

Last Updated

തിരുവനന്തപുരം | ഡിജിപി ഓഫീസിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ്സ് , യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഡിജിപി ഓഫീസിലേക്ക് കെഎസ യു മാര്‍ച്ച് സംഘടിപ്പിച്ചത്.

മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്ത മാര്‍ച്ച് കെപിസിസി ആസ്ഥാനത്തുനിന്നാണ് ആരംഭിച്ചത്. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ പ്രവര്‍ത്തകര്‍ മറികടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷം രൂക്ഷമാകാന്‍ കാരണമായത്.

പോലീസ് നടത്തിയ ലാത്തിചാര്‍ജില്‍ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. നിരവധി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.