Connect with us

karnataka

'കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകയില്‍ നിര്‍ബന്ധിത ക്വാറന്റൈന്‍'

ഏഴ് ദിവസം ക്വാറന്റൈന്‍ വേണമെന്ന് കര്‍ണാടക സര്‍ക്കാറിന് വിദഗ്ദ സമിതി ശിപാര്‍ശ

Published

|

Last Updated

ബെംഗളൂരു|  അതിര്‍ത്തികളില്‍ നടക്കുന്ന വ്യാപക പരിശോധനക്ക് പുറമെ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കര്ഞണാടക കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. കേരളത്തില്‍ നിന്ന് എത്തുന്ന എല്ലാവര്‍ക്കും ഏഴ് ദിവസത്തെ ക്വാറന്റൈന്‍ ഏര്‍പ്പെടുത്താന്‍ കര്‍ണാടകയിലെ കൊവിഡ് പ്രതിരോധ വിദഗ്ദ സമിതി സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു. ഇവരെ ഏഴ് ദിവസം സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നാണ് ശിപാര്‍ശ.

നിരവധി മലയാളികള്‍ വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുമായി കര്‍ണാടകയില്‍ എത്തുന്നതായി ഇവര്‍ ആരോപിക്കുന്നു. ഇത്തരത്തില്‍ എത്തുന്നവരില്‍ കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സാചര്യത്തിലാണ് നിലപാട് കടുപ്പിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. കേരളത്തില്‍ നിന്നും എത്തുന്നവര്‍ ഏഴ് ദിവസത്തിന് ശേഷം നെഗറ്റീവ് ഫലം വരുന്നത് വരെ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ തുടരണമെന്നും ശിപാര്‍ശയിലുണ്ട്.

 

 

 

---- facebook comment plugin here -----

Latest