Connect with us

academic bridge course

ജാമിഅ മദീനതുന്നൂർ അക്കാദമിക് ബ്രിഡ്ജ് കോഴ്സിന് തുടക്കം

അക്കാദമിക് ബ്രിഡ്ജ് കോഴ്സിന്റെ  രണ്ടാം ബാച്ച് മെയ് 22, 23, 24 തീയതികളിൽ നടക്കും.

Published

|

Last Updated

പൂനൂർ | ഈ വർഷം എസ് എസ് എൽ സി പൂർത്തിയാക്കിയ വിദ്യാർഥികൾക്കായി ജാമിഅ മദീനതുന്നൂർ സംഘടിപ്പിക്കുന്ന അക്കാദമിക് ബ്രിഡ്ജ് കോഴ്സ് ഫസ്സ് എഡിഷന് തുടക്കമായി. പൂനൂർ മർകസ് ഗാർഡനിൽ നടക്കുന്ന ത്രിദിന റെസിഡൻഷ്യൽ ക്യാമ്പിൽ ഫ്യൂച്ചർ ടോക്ക്, സ്പിരിച്ചൽ ഗാതറിംഗ്, എക്സ്പ്ലോറേഷൻ, മെഷീൻ ടു മെഷീൻ ലേണിംഗ്, കരിയർ ഗൈഡൻസ്, മോട്ടിവേഷൻ, മോറൽ ലൈഫ് സ്റ്റൈൽ കോച്ചിംഗ് തുടങ്ങിയ വ്യത്യസ്ത പരിപാടികൾ നടക്കും.

ജാമിഅ റെക്ടർ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് മുഹമ്മദ് അലി ശിഹാബ് തളീക്കര, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല, ഡോ. അബ്ദുസലാം, അമീർ ഹസൻ ആസ്ത്രേലിയ, ജമാൽ മാളികുന്ന്, അബ്ദുർറഹ്മാൻ നൂറാനി ലണ്ടൻ, ആസഫ് നൂറാനി, ജോസഫ് വയനാട്, ശഹീർ ഫാളിലി, അഡ്വ. ശംവീൽ നൂറാനി, മാസ്റ്റർ സഫ്‌വാൻ , സലീം പയ്യോളി, സ്വാദിഖ് യൂണിവേഴ്സിറ്റി, തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

എസ് എസ് എൽ സിക്ക് ശേഷം അഭിരുചിക്കനുസൃതമായ കോഴ്സ് തിരഞ്ഞെടുക്കാനും ദേശീയ അന്തർദേശീയ പഠന സാധ്യതകൾ പരിചയപ്പെടാനും വിദ്യാർഥികൾക്ക് അവസരമൊരുക്കുന്ന കോഴ്സിൽ പങ്കെടുക്കുന്നവർക്ക് ജാമിഅ മദീനത്തുന്നൂർ ഇന്റർവ്യൂവിൽ വെയിറ്റേജ് ഉണ്ടായിരിക്കും. മൂല്യാധിഷ്ഠിത ജീവിത പരിശീലനമൊരുക്കുന്ന  അക്കാദമിക് ബ്രിഡ്ജ് കോഴ്സിന്റെ  രണ്ടാം ബാച്ച് മെയ് 22, 23, 24 തീയതികളിൽ നടക്കും. കോഴ്‌സ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും  ബന്ധപ്പെടുക: 8111860098, 7025899571

---- facebook comment plugin here -----

Latest