Kerala
ഗാന്ധി പ്രതിമയെ അപമാനിച്ച എസ് എഫ് ഐ വിദ്യാര്‍ത്ഥിയെ കോളേജ് സസ്‌പെന്‍ഡ് ചെയ്തു
വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് കെ എസ് യു പോലീസില്‍ പരാതി നല്‍കിയിരുന്നു.

കൊച്ചി | ഗാന്ധിജിയുടെ പ്രതിമയില്‍ ക്ലൂളിംഗ് ഗ്ലാസ് വെച്ച് അപമാനിച്ച സംഭവത്തില്‍ എസ് എഫ് ഐ വിദ്യാർഥി അദീന്‍ നാസറിനെ അച്ചടക്ക നടപടിയുടെ ഭാഗമായി കോളേജ് സസ്‌പെന്‍ഡ് ചെയ്തു. ചൂണ്ടി ഭാരത് മാതാ ലോ കോളേജില്‍ അഞ്ചാം വര്‍ഷ ബികോം എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ് അദീന്‍.
മഹാത്മാഗാന്ധി മരിച്ചതല്ലേ എന്ന പരിഹാസത്തോടെ കോളേജിലെ ഗാന്ധിപ്രതിമയില്‍ കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ ഷൂട്ടുചെയ്ത ശേഷം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു അദീന്‍.
വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ഗാന്ധിജിയെ എസ്എഫ്‌ഐ നേതാവ് അപമാനിച്ചെന്ന് ആരോപിച്ച് കെഎസ് യു പോലീസില്‍ പരാതിയും നല്‍കിയിരുന്നു.
---- facebook comment plugin here -----