National
ബുര്‍ഖ ധരിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ച് യുപിയിലെ കോളജ്
ബുര്‍ഖ കോളജിന്റെ യൂണിഫോം കോഡില്‍ ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്.

ലക്‌നൗ| ബുര്‍ഖ ധരിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ച് ഉത്തര്‍പ്രദേശിലെ കോളജ്. യുപിയിലെ മൊറാദാബാദിലുള്ള ഹിന്ദു കോളജാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചത്. ബുര്‍ഖ കോളജിന്റെ യൂണിഫോം കോഡില്‍ ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. ബുര്‍ഖ നീക്കിയാല്‍ മാത്രമേ കോളജില്‍ പ്രവേശിപ്പിക്കൂ എന്ന് അധികൃതര്‍ വാശിപിടിച്ചതായി വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വാക്കുതര്‍ക്കവും മര്‍ദനവുമുണ്ടായി.
കൃത്യമായ ഡ്രസ് കോഡില്ലാത്ത വിദ്യാര്‍ത്ഥികളെ കാമ്പസില്‍ പ്രവേശിപ്പിക്കില്ലെന്ന് കോളജ് പ്രൊഫസര്‍ ഡോ. എപി സിങ് വ്യക്തമാക്കി. ഇതേതുടര്‍ന്ന് കോളജ് യൂണിഫോമില്‍ ബുര്‍ഖ കൂടി ഉള്‍പ്പെടുത്തണമെന്ന് സമാജ്വാദി ഛത്ര സഭ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
---- facebook comment plugin here -----