Kerala
തൃശ്ശൂരില്‍ കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി; സ്ത്രീക്ക് ഗുരുതര പരുക്ക്
മലബാര്‍ എഞ്ചിനീയറിംങ് കോളേജിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.
തൃശ്ശൂര്‍ | തൃശ്ശൂര്‍ കുണ്ടന്നൂര്‍ ചുങ്കത്ത് നിയന്ത്രണം വിട്ട കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മലബാര്‍ എഞ്ചിനീയറിംങ് കോളേജിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് രാവിലെ 8.40 നാണ് സംഭവം. അപകടത്തില്‍ ഹോട്ടല്‍ തൊഴിലാളിയായ സ്ത്രീക്ക് സാരമായി പരുക്കേറ്റു. ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കു നിസാര പരുക്കുണ്ട്.







