Kerala
ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ സ്ഥിതി അന്വേഷിച്ച് മുഖ്യമന്ത്രി; ആരോഗ്യ മന്ത്രി നാളെ ആശുപത്രിയിലെത്തും
നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലാണ് ഉമ്മന്‍ ചാണ്ടിയെ പ്രവേശിപ്പിച്ചിട്ടുള്ളത്.

തിരുവനന്തപുരം | ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ സ്ഥിതി അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ചാണ് ക്ഷേമം അന്വേഷിച്ചത്. നാളെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി ഉമ്മന്‍ ചാണ്ടിയെ കാണും.
നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലാണ് ഉമ്മന്‍ ചാണ്ടിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന് നേരത്തെ ജര്‍മനിയില്‍ നടത്തിയ ചികിത്സയുടെ തുടര്‍ച്ചയില്ലെന്നത് വിവാദമായിരുന്നു. ശാസ്ത്രീയ ചികിത്സ നിഷേധിക്കുകയാണെന്ന ആരോപണവുമായി സഹോദരന്‍ അലക്സ് വി ചാണ്ടിയും മറ്റും രംഗത്തു വന്നിരുന്നു.
ഉമ്മന്‍ ചാണ്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ചികിത്സ വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു പുറമെ സ്പീക്കര്‍, ആരോഗ്യമന്ത്രി എന്നിവര്‍ക്ക് സഹോദരന്‍ കത്ത് നല്‍കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയിലാക്കിയത്.