Connect with us

Kerala

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട്; തനിക്ക് വിശദീകരണം നൽകാൻ മുഖ്യമന്ത്രിക്ക് ഭരണഘടന ബാധ്യത ഉണ്ട്: ഗവര്‍ണര്‍

മുഖ്യമന്ത്രിയെയും സംസ്ഥാനത്തെയും ഇരുട്ടില്‍ നിര്‍ത്താനാണ് ഗവര്‍ണ്ണര്‍ ശ്രമിച്ചതെന്നും വിഷയത്തില്‍ കൂടുതല്‍ സംവാദം ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ കത്തിലുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ മറുപടി  കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പിആര്‍ വിവാദത്തില്‍ ആരെ വിശ്വസിക്കണമെന്ന് ഗവര്‍ണര്‍ ചോദിച്ചു. മലപ്പുറം പരാമര്‍ശത്തില്‍ എന്ത് കൊണ്ട് ദ ഹിന്ദുവിനെതിരെ മുഖ്യമന്ത്രി പരാതി നല്‍കുന്നില്ല. രാഷ്ട്രീയലാഭത്തിന് വേണ്ടി മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുവെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഗവര്‍ണറെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് മടിയാണ്.ദേശവിരുദ്ധ പ്രവര്‍ത്തനം നടന്നെങ്കില്‍ അത് ആദ്യം അറിയിക്കേണ്ടത് തന്നെ ആയിരുന്നു.തനിക്ക് വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് ഭരണഘടനാപരമായ ഉത്തരവാദിത്വം ഉണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

മലപ്പുറം പരാമര്‍ശ വിവാദത്തില്‍ ഗവര്‍ണറുടെ കത്തിലെ ആക്ഷേപങ്ങള്‍ അനാവശ്യമെന്ന്  ചൂണ്ടികാട്ടിയാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി കത്ത് അയച്ചത്.തനിക്ക് ഒളിക്കാന്‍ എന്തോ ഉണ്ടെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും ദേശവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വളച്ചൊടിച്ച കാര്യങ്ങളാണ് ഗവര്‍ണര്‍ മനസിലാക്കിയിട്ടുള്ളത്. താന്‍ നടത്താത്ത പരാമര്‍ശത്തില്‍ വലിച്ചുനീട്ടല്‍ വേണ്ട. സ്വര്‍ണക്കടത്ത് തടയാന്‍ കേന്ദ്രത്തോട് ഗവര്‍ണര്‍ പറയണം. ഹിന്ദു വിവാദത്തില്‍ അവര്‍ ഖേദം പ്രകടിച്ചിരുന്നെന്നും ഇക്കാര്യത്തില്‍ ഗവര്‍ണറുമായി തര്‍ക്കത്തിന് ഇല്ലെന്നുമാണ് മുഖ്യമന്ത്രി മറുപടി കത്തിലൂടെ അറിയിച്ചത്.