Connect with us

National

ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ കൊടും ഭീകരരുടെ പട്ടികയിലുള്ളയാളാണെന്ന് സൈന്യം അറിയിച്ചു.

Published

|

Last Updated

ശ്രീനഗര്‍| ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി റെഡ്‌വാനി പയീന്‍ മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ കൊടും ഭീകരരുടെ പട്ടികയിലുള്ളയാളാണെന്ന് സൈന്യം അറിയിച്ചു. ലഷ്‌കറെ ത്വയ്യിബ കമാന്‍ഡര്‍ ബാസിത് അഹമ്മദ് ദാര്‍, മോമിന്‍ ഗുല്‍സാര്‍, ഫാഹിം അഹമ്മദ് ബാബ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഏകദേശം 18 കൊലപാതകങ്ങളില്‍ പങ്കുള്ള ഭീകരനാണ് ബാസിത് അഹമ്മദ് ദാറെന്നും ഇയാളുടെ മരണം സൈന്യത്തിന് വലിയ നേട്ടമാണെന്നും കാശ്മീര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഒഫ് പോലീസ് വി കെ ബിര്‍ഡി പറഞ്ഞു. ദാറിന്റെ തലക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്നു. പ്രദേശത്തുള്ളവരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും കൊലപാതകങ്ങളില്‍ പങ്കുള്ള ഭീകരനാണ് ബാസിത് അഹമ്മദ് ദാറെന്നും സുരക്ഷാ സേന അറിയിച്ചു.

ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മേഖലയില്‍ തിങ്കളാഴ്ച രാത്രി സുരക്ഷാ സേന തിരച്ചില്‍ തുടങ്ങിയതാണ്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.

 

 

Latest