Connect with us

Kerala

ചിങ്ങവനം പോലീസ് സ്‌റ്റേഷനില്‍ പോലീസുകാര്‍ തമ്മില്‍ അടിപിടി; തലക്ക് പരുക്കേറ്റ പോലീസുകാരന്‍ ഇറങ്ങിയോടി

ജനലിലേക്ക് തല ഇടിച്ചതിനെ തുടര്‍ന്ന് പരുക്കേറ്റ ഒരു ഉദ്യോഗസ്ഥന്‍ സ്‌റ്റേഷനില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു

Published

|

Last Updated

കോട്ടയം |  ചിങ്ങവനം പോലീസ് സ്റ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ സംഘര്‍ഷം. സ്റ്റേഷനിലെ രണ്ട് സപിഒമാരാണ് ഏറ്റുമുട്ടിയത്. പോലീസ് സ്‌റ്റേഷന് മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഏറ്റ്മുട്ടലില്‍ കലാശിച്ചത്. സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു.

ജനലിലേക്ക് തല ഇടിച്ചതിനെ തുടര്‍ന്ന് പരുക്കേറ്റ ഒരു ഉദ്യോഗസ്ഥന്‍ സ്‌റ്റേഷനില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് മറ്റ് പോലീസുകാര്‍ എത്തിയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 

Latest