Kerala
പാകിസ്താനില്‍ ആഭ്യന്തര കലാപം രൂക്ഷം
ബലൂച് ലിബറേഷന്‍ ആര്‍മി പാക് സൈന്യവുമായുള്ള ഏറ്റമുട്ടല്‍ രൂക്ഷമാക്കി; 14 പാക് സൈനികര്‍ മരിച്ചു

ഇസ്ലാമാബാദ് | ഇന്ത്യ ഓപറേഷന്‍ സിന്ദൂറിലൂടെ നിരവധി ഭീകരരെ വധിച്ചതിനു പിന്നാലെ പാകിസ്താനില്‍ ആഭ്യന്തര കലാപം രൂക്ഷമായെന്നു റിപ്പോര്‍ട്ടുകള്‍. ബലൂച് ലിബറേഷന്‍ ആര്‍മി പാക് സൈന്യവുമായുള്ള ഏറ്റമുട്ടല്‍ രൂക്ഷമാക്കി.
ബലൂച് ലിബറേഷന്‍ ആര്‍മി പാക് ആര്‍മി വാഹനങ്ങള്‍ക്കുനേരെ നടത്തിയ ആക്രമണത്തില്‍ 12 പാക് സൈനികര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. റിമോട്ട് കണ്‍ട്രോള്‍ ബോംബ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇന്ത്യ ഒമ്പതു ഭീകര കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തിയ പശ്ചാത്തലത്തില്‍ ബലൂചിസ്ഥാന്‍ വിമോചന പോരാളികളും പാക് സൈന്യത്തിനെതിരെ ശക്തമായ ആക്രമണം തുടരുകയാണ്.
ബോളാന്‍, കെച്ച് മേഖലകളില്‍ 14 പാകിസ്താന്‍ സൈനികരുടെ മരണത്തിന് കാരണമായ രണ്ട് വ്യത്യസ്ത ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു. ബി എല്‍ എയുടെ ഐ ഇ ഡി ആക്രമണത്തില്‍ പാക് സൈന്യത്തിലെ സ്പെഷ്യല്‍ ഓപറേഷന്‍ കമാന്റര്‍ താരിഖ് ഇമ്രാനും സുബേദാര്‍ ഉമര്‍ ഫാറൂഖും മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ സൈന്യത്തിന്റെ വാഹനം പൂര്‍ണമായി തകര്‍ന്നു.