Connect with us

Kozhikode

ചില്‍ഡ്രന്‍സ് ഹോമിലേക്ക് പോകാന്‍ താത്പര്യമില്ലെന്ന് കുട്ടികള്‍

Published

|

Last Updated

കോഴിക്കോട് | തിരികെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് പോകാന്‍ താത്പര്യമില്ലെന്ന്  കുട്ടികള്‍. ചില്‍ഡ്രന്‍സ് ഹോമില്‍ മാനസിക പീഡനം അനുഭവിച്ചിരുന്നതായും കുട്ടികള്‍ മൊഴി നല്‍കി. 17 വയസ്സിന് മുകളിലുള്ളവരും അവിടെയുണ്ടെന്നും മുതിര്‍ന്നവര്‍ കിട്ടികളെ ഉപദ്രവിക്കുന്നുവെന്നും ഇവര്‍ മൊഴി നല്‍കിയെന്നാണ് അറിയുന്നത്. എന്നാല്‍ ജീവനക്കാര്‍ ഇത് ഗൗരവമായെടുക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു.

പെണ്‍കുട്ടികളുടെ രഹസ്യമൊഴി കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തി. വെള്ളിയാഴ്ച വൈകീട്ടോടെ ചേവായൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ച കുട്ടികളെ വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി ജുവനൈല്‍ ഹോമിലെത്തിച്ചു. ബാലികാമന്ദിരത്തിലെ അവസ്ഥകള്‍ മോശമായതിനാലാണ് പുറത്ത് കടക്കാന്‍ ശ്രമിച്ചതെന്നും ഗോവയിലേക്ക് പോകാനായിരുന്നു പദ്ധതി എന്നും കുട്ടികള്‍ പറഞ്ഞു.

ചില്‍ഡ്രന്‍സ് ഹോമിന് സുരക്ഷാ സംവിധാനം ഒരുക്കണമെന്ന സി ബ്ല്യു നിര്‍ദേശം ഒരു വര്‍ഷമായിട്ടും നടപ്പിലാക്കിയിട്ടില്ല. പലതവണ അന്തേവാസികള്‍ ഒളിച്ചോടിയിട്ടും അധികൃതര്‍ ഗുരുതര അലംഭാവം പുലര്‍ത്തിയെന്നാണ് ശിശുക്ഷേമ സമിതിയുടെ വിലയിരുത്തല്‍.

Latest