Connect with us

Kerala

ചികിത്സാ പിഴവിനെ തുടര്‍ന്ന് കുട്ടിയുടെ കൈമുറിച്ച് മാറ്റിയ സംഭവം; സര്‍ക്കാറില്‍ നിന്ന് ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മാതാവ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കാമെന്ന് പറഞ്ഞ പണം പോലും കിട്ടിയിട്ടില്ല.

Published

|

Last Updated

പാലക്കാട്| പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്ന് കുട്ടിയുടെ കൈമുറിച്ച് മാറ്റിയ സംഭവത്തില്‍ ആരോപണവുമായി കുടുംബം. കുട്ടിയുടെ കുടുംബത്തിന് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് കുട്ടിയുടെ മാതാവ് പ്രസീത പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കാമെന്ന് പറഞ്ഞ പണം പോലും കിട്ടിയിട്ടില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കുടുംബം. രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പാസാക്കിയെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാറിന്റേതെന്ന് പറഞ്ഞ് ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും പ്രസീത കൂട്ടിച്ചേര്‍ത്തു.

പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്ന് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണ് പരുക്കേറ്റ വിനോദിനിക്ക് പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്ന് വേണ്ടത്ര ചികിത്സ ലഭിച്ചിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍വച്ചാണ് കുട്ടിയുടെ വലതു കൈ മുറിച്ചുമാറ്റിയത്. സംഭവത്തില്‍ ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

 

---- facebook comment plugin here -----

Latest