Connect with us

Uae

അബൂദബിയില്‍ ബസ് സര്‍വീസ് സമയക്രമത്തില്‍ മാറ്റം

വിവിധ റൂട്ടുകളിലെ ബസുകളുടെ ഇടവേളകളിലും പ്രവര്‍ത്തന സമയത്തിലും പ്രകടമായ മാറ്റങ്ങള്‍.

Published

|

Last Updated

അബൂദബി | വിശുദ്ധ റമസാന്‍ മാസത്തോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാര്‍ഥം അബൂദബിയിലെ പൊതു ബസ് സര്‍വീസുകളുടെ സമയക്രമത്തില്‍ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (അബൂദബി മൊബിലിറ്റി) വിപുലമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ റൂട്ടുകളിലെ ബസുകളുടെ ഇടവേളകളിലും പ്രവര്‍ത്തന സമയത്തിലും പ്രകടമായ മാറ്റങ്ങളുണ്ടാകും.

പ്രധാന സര്‍വീസ് മാറ്റങ്ങള്‍
ചില പ്രത്യേക റൂട്ടുകളുടെ പ്രവര്‍ത്തന സമയത്തില്‍ താഴെ പറയുന്ന ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്.
എല്‍ 42: ഈ റൂട്ടിലെ ബസുകള്‍ പകല്‍ മുഴുവനും അര്‍ധരാത്രിക്ക് ശേഷവും സര്‍വീസ് നടത്തും.
221, 222: ഈ റൂട്ടുകള്‍ രാത്രി ഒമ്പത് വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ. ഈ സമയത്തിന് ശേഷം യാത്രക്കാര്‍ക്ക് പകരമായി ‘AD Link’ സേവനങ്ങള്‍ ഉപയോഗിക്കാം.

ബസ് ഫ്രീക്വന്‍സിയിലെ ക്രമീകരണങ്ങള്‍
യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബസുകള്‍ എത്തുന്ന ഇടവേളകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്:

സേവനം വര്‍ധിപ്പിച്ചവ: യാത്രക്കാരുടെ സൗകര്യം മുന്‍നിര്‍ത്തി താഴെ പറയുന്ന റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ ലഭ്യമാകും.
റൂട്ടുകള്‍: 300, എല്‍ 42.

സേവനം കുറച്ചവ:
ദിവസം മുഴുവന്‍: 26, 43, 69, 73, 110, 111, എ 40, എം 2, എം 4, എം 3 എന്നീ റൂട്ടുകളില്‍ ബസുകള്‍ക്കിടയിലുള്ള സമയദൈര്‍ഘ്യം വര്‍ധിപ്പിച്ചു.

തിരക്ക് കുറഞ്ഞ സമയങ്ങളിലും രാത്രി വൈകിയും: ഓഫ്-പീക്ക് സമയങ്ങളിലും രാത്രി വൈകിയും 5, 7, 8, 9, 11, 23, 24, 33, 34, 40, 41, 42, 44, 55, 63, 65, 67, 71, 94, 155, 160, 161, 184, 201, 202, 203, 210, 404, 405, 410, 420, ബി 47, എഫ് 1, കെ 2, കെ 3, എല്‍ 43, എം 1, എം 5, എം 9, എക്‌സ് 5 എന്നീ റൂട്ടുകളില്‍ സര്‍വീസുകളുടെ എണ്ണം കുറവായിരിക്കും.

 

---- facebook comment plugin here -----

Latest