Kerala
ബാറിൻ്റെ പ്രവർത്തന സമയം; ശക്തമായ പ്രതിക്ഷേധവുമായി ഓർത്തഡോക്സ് സഭ
യുവ തലമുറ രാത്രി ബാറിൽ കിടന്ന് ഉറങ്ങണം എന്നാണോ സർക്കാർ ആഗ്രഹിക്കുന്നതെന്ന് അഡ്വ. ബിജു ഉമ്മൻ ചോദിച്ചു.
കോട്ടയം|സംസ്ഥാനത്തെ മദ്യത്തിൽ മുക്കി കൊല്ലുന്നതാണ് പുതിയ മദ്യ നയയെന്ന് മലങ്കര ഓർത്തഡോക്സ് സഭ അൽമായ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ. സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചത് സംശയകരമായി തോന്നുന്നു. ഒരു തലമുറയെ ആകെ ഇല്ലാതാകുന്നതാണ് പുതിയ തീരുമാനം.
യുവ തലമുറ രാത്രി ബാറിൽ കിടന്ന് ഉറങ്ങണം എന്നാണോ സർക്കാർ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പട്ടായാ മോഡൽ നയം ആണ് സർക്കാർ കൊണ്ട് വരുന്നത്.
ലക്ഷക്കണക്കിന് അമ്മമാരുടെ കണ്ണീരിനേക്കാൾ വില 1500 ഓളം വരുന്ന ബാർ ഉടമകൾക്കാണ് എന്നാണ് ഈ തീരുമാനത്തിൽ നിന്നും മനസിലാകുന്നത്. മദ്യ നയം പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും കേരളത്തിലെ മുഴുവൻ സംഘടനകളും ഇതിനെതിരെ ഒരുമിച്ച് സമരം നടത്തണമെന്നും അഡ്വ. ബിജു ഉമ്മൻ പറഞ്ഞു.
---- facebook comment plugin here -----




