Kerala
ആയുധ പരിശീലന കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിടിയില്‍
മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീന്‍കുട്ടിയെയാണ് എന്‍ ഐ എ കസ്റ്റഡിയിലെടുത്തത്.
കൊച്ചി | ആയുധ പരിശീലന കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിടിയില്‍. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീന്‍കുട്ടിയെയാണ് എന്‍ ഐ എ കസ്റ്റഡിയിലെടുത്തത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ചാണ് ദേശീയ അന്വേഷണ ഏജന്‍സി ഇയാളെ പിടികൂടിയത്.
പ്രതിയെ റിമാന്‍ഡ് ചെയ്തു.
2022 മുതല്‍ ഒളിവിലായിരുന്നു മൊയ്തീന്‍കുട്ടി. പ്രതിയെ കുറിച്ച് വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് ഏഴുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
---- facebook comment plugin here -----




