Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്; കല്‍പേഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി നോട്ടീസ് നല്‍കും

ചെന്നൈയില്‍ നിന്ന് 474 ഗ്രാം സ്വര്‍ണം അടങ്ങിയ പാക്കറ്റ് ബെല്ലാരിയിലെ ജ്വല്ലറിയില്‍ എത്തിച്ചെന്നാണ് കല്‍പേഷിന്റെ മൊഴി.

Published

|

Last Updated

കൊച്ചി|ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതി കല്‍പേഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് നല്‍കും. ബെംഗളുരു കേന്ദ്രീകരിച്ച് നടന്ന ഗൂഡാലോചനയില്‍ കല്‍പേഷിന് മുഖ്യപങ്കുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. ചെന്നൈയിലെ ജ്വല്ലറിയിലെ ജീവനക്കാരനാണ് രാജസ്ഥാന്‍ സ്വദേശിയായ കല്‍പേഷ്. ചെന്നൈയില്‍ നിന്ന് 474 ഗ്രാം സ്വര്‍ണം അടങ്ങിയ പാക്കറ്റ് ബെല്ലാരിയിലെ ജ്വല്ലറിയില്‍ എത്തിച്ചെന്നാണ് കല്‍പേഷിന്റെ മൊഴി.

ജ്വല്ലറി ഉടമയുടെ നിര്‍ദേശപ്രകാരമാണ് സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് സ്വര്‍ണം വാങ്ങിയതെന്നും ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്നും കല്‍പേഷ് പറഞ്ഞിരുന്നു. ശബരിമലയിലെ കട്ടിള കൊണ്ടുപോയി സ്വര്‍ണം എടുത്ത കേസില്‍ രണ്ടാം പ്രതിയാണ് കല്‍പേഷ്. ഉണ്ണികൃണന്‍ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കല്‍പേഷിനെ പ്രതി ചേര്‍ത്തത്.

 

 

---- facebook comment plugin here -----

Latest