Connect with us

uefa champions league

ചാമ്പ്യന്‍സ് ലീഗ്: ചെമ്പടയെ തകര്‍ത്ത് റയല്‍ മാഡ്രിഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍

കരിം ബെന്‍സെമയാണ് ഗോള്‍ നേടിയത്.

Published

|

Last Updated

മാഡ്രിഡ് | സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവിനെ സാക്ഷിയാക്കി ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് റയല്‍ മാഡ്രിഡ്. രണ്ടാം പാദത്തില്‍ ഏകപക്ഷീയമായ ഒരു ഗോള്‍ നേടിയാണ് റയല്‍ അവസാന എട്ടിലെത്തിയത്. ഇരുപാദങ്ങളിലുമായി 6-2ന്റെ വിജയമാണ് റയല്‍ നേടിയത്.

രണ്ടാം പാതിയില്‍ കരിം ബെന്‍സെമയാണ് ഗോള്‍ നേടിയത്. ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന ആദ്യ പാദത്തില്‍ 5-2ന്റെ തകര്‍പ്പന്‍ വിജയമാണ് മാഡ്രിഡ് നേടിയത്. അതിനിടെ ഫ്രാങ്ക്ഫര്‍ട്ടിനെ തകര്‍ത്ത് നാപോളിയും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.

ഏകപക്ഷീയമായ മൂന്ന് ഗോളിനായിരുന്നു നാപോളി വിജയിച്ചത്. ഇരുപാദങ്ങളിലുമായി എതിരില്ലാത്ത അഞ്ച് ഗോളിനും ജയിച്ചു. അടുത്തമാസം 11 മുതല്‍ 19 വരെയുള്ള സമയങ്ങളിലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍.