Connect with us

National

വാഹന നിര്‍മ്മാണ മേഖലയ്ക്ക് പ്രോത്സാഹനവുമായി കേന്ദ്രസര്‍ക്കാര്‍ പദ്ധതി

ഈ പദ്ധതയിലൂടെ അടുത്ത അഞ്ചുവര്‍ഷത്തിനകം 42,500 കോടി രൂപയുടെ നിക്ഷേപവും 2.3 ലക്ഷം കോടിയുടെ ഉത്പാദനവും വാഹനമേഖലയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്തെ വാഹന നിര്‍മ്മാണ മേഖലയ്ക്ക് പ്രോത്സാഹനവുമായി കേന്ദ്രസര്‍ക്കാര്‍. വാഹന മേഖലയ്ക്കായുള്ള പുതുക്കിയ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിക്കു മന്ത്രിസഭ കഴിഞ്ഞദിവസം അംഗീകാരം നല്‍കി. 26,058 കോടി രൂപയുടെ പ്രോത്സാഹനപദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഈ പദ്ധതയിലൂടെ അടുത്ത അഞ്ചുവര്‍ഷത്തിനകം 42,500 കോടി രൂപയുടെ നിക്ഷേപവും 2.3 ലക്ഷം കോടിയുടെ ഉത്പാദനവും വാഹനമേഖലയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡ്രോണ്‍ മേഖലയില്‍ മൂന്നുകൊല്ലംകൊണ്ട് 5000 കോടി രൂപയുടെ നിക്ഷേപവും 1500 കോടി രൂപയുടെ ഉത്പാദനവും നടക്കും. 7.6 ലക്ഷം ആളുകള്‍ക്ക് തൊഴില്‍ ലഭിക്കും. ഡ്രോണ്‍ പദ്ധതി മൂന്നു വര്‍ഷം കൊണ്ട് 5,000 കോടി രൂപയുടെ നിക്ഷേപത്തിലേക്കു നയിക്കും. വില്‍പ്പനയില്‍ 1500 കോടി രൂപയുടെ വര്‍ധനവിനും 10,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമാകും.

ഓട്ടോമോട്ടീവ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും ഇതുവരെ ഈ രംഗത്ത് കടന്നുവരാത്ത നിക്ഷേപകര്‍ക്കും പുതിയ പദ്ധതി ലഭ്യമാകും. ചാമ്പ്യന്‍ ഒ.ഇ.എം.(യഥാര്‍ഥ ഉപകരണ നിര്‍മാതാക്കള്‍)പ്രോത്സാഹന പദ്ധതി, കംപോണന്റ് ചാമ്പ്യന്‍ ആനുകൂല്യപദ്ധതി എന്നീ രണ്ടുഘടകങ്ങളായിട്ടാണ് പദ്ധതി നടപ്പാക്കുക. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികള്‍ക്കും ഹൈഡ്രജന്‍ ഇന്ധനസെല്‍ വാഹനങ്ങള്‍ക്കും ബാധകമായ വില്‍പ്പന മൂല്യബന്ധിതപദ്ധതിയാണ് ചാമ്പ്യന്‍ ഒ.ഇ.എം.

വാഹനങ്ങളുടെ നൂതന ഓട്ടോമോട്ടീവ് ടെക്നോളജി ഘടകങ്ങള്‍, കിറ്റുകള്‍, ഇരുചക്രവാഹനങ്ങള്‍, മുച്ചക്രവാഹനങ്ങള്‍, യാത്രാവാഹനങ്ങള്‍, വാണിജ്യവാഹനങ്ങള്‍, ട്രാക്ടറുകള്‍ തുടങ്ങിയവയ്ക്കുള്ള വില്‍പ്പന മൂല്യബന്ധിതപദ്ധതിയാണ് കംപോണന്റ് ചാമ്പ്യന്‍ പ്രോത്സാഹനപദ്ധതി. ഈ പദ്ധതിയും അഡ്വാന്‍സ്ഡ് കെമിസ്ട്രി സെല്ലിനായി പ്രഖ്യാപിച്ച 18,100 കോടിയുടെ പദ്ധതി, ഇലക്ട്രിക്വാഹന നിര്‍മാണത്തിനുള്ള 10,000 കോടിയുടെ പദ്ധതി തുടങ്ങിയവയും രാജ്യത്തെ വാഹന മേഖലയില്‍ വലിയ ഊര്‍ജം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

---- facebook comment plugin here -----

Latest