Connect with us

National

വിദേശകാര്യ സെക്രട്ടറി വിഷയത്തില്‍ കേരളത്തിന് കേന്ദ്രത്തിന്റെ താക്കീത്‌

ഭരണഘടനപരമായ അധികാരപരിധിക്ക് അപ്പുറത്ത് ഉള്ളകാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടരുതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ചൂണ്ടികാട്ടി.

Published

|

Last Updated

ന്യൂഡല്‍ഹി | വിദേശകാര്യ സെക്രട്ടറി വിഷയത്തില്‍ കേരളത്തിന് കേന്ദ്രത്തിന്റെ താക്കീത്. വിദേശകാര്യ സെക്രട്ടറിയായി കെ വാസുകിയെ കേരളം നിയമിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനുപിന്നാലെയാണ് കേരളത്തിന് താക്കീതുമായി കേന്ദ്രമെത്തിയത്.

അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളില്‍ കടന്നുകയറരുതെന്നും വിദേശകാര്യം സംസ്ഥാന വിഷയമല്ലെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ഭരണഘടനയിലെ ഏഴാം ഷെഡ്യൂള്‍ പ്രകാരം വിദേശകാര്യം യൂണിയന്‍ ലിസ്റ്റിലാണ്. സംസ്ഥാനലിസ്റ്റിലും കണ്‍കറന്റ് ലിസ്റ്റിലും ഉള്‍പ്പെടുന്നില്ല. അതിനാല്‍ ഭരണഘടനപരമായ അധികാരപരിധിക്ക് അപ്പുറത്ത് ഉള്ളകാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടരുതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ചൂണ്ടികാട്ടി.

 

Latest