Kerala
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും കെട്ടിടത്തിന്റെ സീലിങ് അടര്‍ന്നുവീണു; ഒരാള്‍ക്ക് പരുക്ക്
പത്തനംതിട്ട കുന്നന്താനം സ്വദേശി സനീഷ് കുമാറിനാണ് (47) പരുക്കേറ്റത്.

കോട്ടയം | മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും കെട്ടിടത്തിന്റെ സീലിങ് അടര്‍ന്നുവീണു. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു.
പത്തനംതിട്ട കുന്നന്താനം സ്വദേശി സനീഷ് കുമാറിനാണ് (47) പരുക്കേറ്റത്. ഇന്ന് ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം.
മെഡിക്കല്‍ കോളജ് ആശുപത്രി ന്യൂറോ സര്‍ജറി വിഭാഗത്തിന്റെ ഒ പിയില്‍ ആശാ സുരേഷിനൊപ്പം പരിശോധനക്കെത്തിയതായിരുന്നു സനീഷ് കുമാര്‍. ഈ സമയത്ത് പാരപ്പെറ്റിന്റെ സീലിങിലെ ഒരുഭാഗം അടര്‍ന്ന് സനീഷിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.
---- facebook comment plugin here -----