Connect with us

ജിദ്ദയല്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തി വീട്ടിലേക്ക് മടങ്ങവേ അജ്ഞാതരുടെ മര്‍ദനമേറ്റ് മരണപ്പെട്ട അബ്ദുല്‍ ജലീലിനെ ആശുപത്രിയിലെത്തിച്ചയാളെ തിരിച്ചറിഞ്ഞു. മലപ്പുറം ആക്കപ്പറമ്പ് സ്വദേശി യഹിയ ആണ് ആശുപത്രിയിലെത്തിച്ചത്. അട്ടപ്പാടി അഗളി സ്വദേശി അബ്ദുല്‍ ജലീലിനെ സ്വിഫ്റ്റ് കാറില്‍ ആശുപത്രിയിലെത്തിച്ച ശേഷം യഹിയ മുങ്ങുകയായിരുന്നു. ആശുപത്രിയിലേക്ക് യഹിയുടെ നേതൃത്വത്തില്‍ ജലീലിനെ മാറ്റുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു. യഹിയ ഇപ്പോള്‍ ഒളിവിലാണെന്നാണ് വിവരം.

---- facebook comment plugin here -----

Latest