Connect with us

Kerala

നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവനെ അന്വേഷണ സംഘം വീട്ടിലെത്തി ചോദ്യം ചെയ്യും

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ അന്വേഷണ സംഘം ഇന്ന്‌ വീട്ടിലെത്തി ചോദ്യം ചെയ്യും. ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടില്‍ വച്ചാണ് ചോദ്യം ചെയ്യുക. തുടരന്വേഷണത്തിന്റെ ഭാഗമായാണിത്. അതിനിടെ, ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരോട് ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്.

ചോദ്യം ചെയ്യലിനായി പോലീസ് ക്ലബില്‍ ഹാജരാകാനാണ് കാവ്യയോട് അന്വേഷണ സംഘം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, ചോദ്യം ചെയ്യല്‍ വീട്ടില്‍ വച്ചാക്കണമെന്ന ആവശ്യം കാവ്യ മുന്നോട്ടുവച്ചു. ഇതേത്തുടര്‍ന്ന് അന്വേഷണ സംഘം നിയമോപദേശം തേടി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ വീട്ടില്‍വച്ച് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.