Kerala
ശിവഗിരി മഠം ലീഗല്‍ അഡൈ്വസര്‍ക്കെതിരെ വധശ്രമത്തിന് കേസ്
സ്വാമി ഗുരുപ്രസാദിനെതിരെ പരാതി നല്‍കാന്‍ നിര്‍ബന്ധിച്ചിട്ടും തയ്യാറാകാത്തതിന്റെ വിദ്വേഷമാണ് വധശ്രമത്തിന് പിന്നിലെന്നും മണികണ്ഠ പ്രസാദിന്റെ പരാതിയിലുണ്ട്

തിരുവനന്തപുരം| ശിവഗിരി മഠത്തിലെ ലീഗല്‍ അഡൈ്വസര്‍ മനോജിനെതിരെ വധശ്രമത്തിന് കേസെടുത്ത് വര്‍ക്കല പോലീസ്. ശിവഗിരി തീര്‍ത്ഥാടന കമ്മിറ്റി മുന്‍ കണ്‍വീനര്‍ മണികണ്ഠ പ്രസാദിന്റെ പരാതിയിലാണ് നടപടി. തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കി മിഷന്‍ ആശുപത്രിയിലെ മുറിയില്‍ മൂന്ന് ദിവസം പൂട്ടിയിട്ടെന്നും കൊല്ലാന്‍ ശ്രമിച്ചെന്നുമാണ് പരാതി.
സ്വാമി ഗുരുപ്രസാദിനെതിരെ പരാതി നല്‍കാന്‍ നിര്‍ബന്ധിച്ചിട്ടും തയ്യാറാകാത്തതിന്റെ വിദ്വേഷമാണ് വധശ്രമത്തിന് പിന്നിലെന്നും മണികണ്ഠ പ്രസാദിന്റെ പരാതിയിലുണ്ട്.കഴിഞ്ഞ മാസം 23ന് നടന്ന സംഭവത്തിലാണ് വര്‍ക്കല പോലീസിന്റെ നടപടി. ബലാത്സംഗക്കേസില്‍ പ്രതിയായ സ്വാമി ഗുരുപ്രസാദിനെതിരെ കൂടുതല്‍ പരാതികള്‍ എഴുതി വാങ്ങിയെന്നും മണികണ്ഠപ്രസാദ് ആരോപിക്കുന്നു.