Connect with us

International

അമിതമായി മദ്യപിക്കാന്‍ അനുവദിച്ച ബാറിനെതിരെ കേസ്; നഷ്ടപരിഹാരത്തുക കോടികള്‍

ഡാനിയലിന് നഷ്ടപരിഹാരമായി 5.5 മില്യണ്‍ ഡോളറാണ് (41 കോടി രൂപ) ലഭിച്ചത്.

Published

|

Last Updated

ഓസ്റ്റിന്‍| അമിതമായി മദ്യപിക്കാന്‍ അനുവദിച്ച ബാറിനെതിരെ നഷ്ടപരിഹാരത്തുക ആവശ്യപ്പെട്ട് കേസ് കൊടുത്ത യുഎസിലെ ടെക്‌സാസ് സ്വദേശിയുടെ വാര്‍ത്തകളാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. അമിതമായി മദ്യപിക്കാന്‍ അനുവദിച്ചുവെന്നും ഇതേത്തുടര്‍ന്ന് മറ്റൊരാളുമായി വഴക്കിട്ടുവെന്നും കാണിച്ചാണ് ഡാനിയല്‍ റൗള്‍സ് എന്നയാള്‍ ബാറിനെതിരെ കേസ് ഫയല്‍ ചെയ്തത്. ഡാനിയലിന് നഷ്ടപരിഹാര തുക ലഭിക്കുകയും ചെയ്തു. 2019 മെയ് മാസമാണ് 708 ഈസ്റ്റ് ബ്രോഡ്വേ സ്ട്രീറ്റിലെ ലാ ഫോഗറ്റ മെക്സിക്കന്‍ ഗ്രില്‍ ബാറില്‍ കേസിനാസ്പദമായ സംഭവം നടന്നത്.

ഡാനിയലിന് നഷ്ടപരിഹാരമായി 5.5 മില്യണ്‍ ഡോളറാണ് (41 കോടി രൂപ) ലഭിച്ചത്. ബാറിലുണ്ടായ വഴക്കിനിടെ അദ്ദേഹത്തിന് പരിക്കുകള്‍ പറ്റിയിരുന്നു. അടിയും പ്രശ്‌നങ്ങളും തുടരുന്നതിനിടയിലും തുടര്‍ച്ചയായി മദ്യം ഒഴിച്ചു കെടുത്ത ബാറിന്റെ നടപടിയെയാണ് അദ്ദേഹം ചോദ്യം ചെയ്തത്. വഴക്കിനുശേഷം ഡാനിയലിനുണ്ടായ പരിക്കുകള്‍ക്ക് ബാറിന്റെ ഉടമ ലൂര്‍ദ്സ് ഗലിന്‍ഡോയും അവിടുത്തെ ഒരു ജീവനക്കാരനും ഉത്തരവാദിയാണെന്നാണ് കേസ്. പരിക്കേറ്റ ശേഷം ബാര്‍ ജീവനക്കാര്‍ ആംബുലന്‍സ് വിളിക്കാത്തതിനും കേസില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ഡാനിയല്‍ ഉന്നയിച്ച വാദങ്ങള്‍ ശരിയാണോ തെറ്റാണോ എന്ന് കോടതി വിധിച്ചിട്ടില്ല. എന്നാല്‍ ബാറിന്റെ ഭാഗത്തുനിന്ന് ആരും വാദം കേള്‍ക്കാത്തതിനാല്‍ ഈ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഡാനിയലിന്റെ പൊലീസ് റെക്കോര്‍ഡുകള്‍ മോശമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍പ് പൊതു ഇടങ്ങളില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയതിന് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Latest