Connect with us

Kuwait

കുവൈത്തില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

കഴിഞ്ഞ ഏഴുമാസത്തിനിടെ സ്വദേശികളിലും വിദേശികളിലുമായി 4,500 ഹൃദയാഘാത കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ ഹൃദയ സംബന്ധമായ രോഗങ്ങള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഏഴുമാസത്തിനിടെ സ്വദേശികളിലും വിദേശികളിലുമായി 4,500 ഹൃദയാഘാത കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ജി സി സി ഹാര്‍ട്ട് ഫൗണ്ടേഷന്റെ സഹകരണത്തോടെ കുവൈത്ത് ഹാര്‍ട്ട് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച 15ാമത് സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. വ്യത്യസ്ത പ്രായത്തിലുള്ള 10,000 ത്തോളം പേരാണ് ഹൃദയ സ്തംഭനം കാരണം ഇക്കാലയളവില്‍ ചികിത്സ തേടിയത്.

മറ്റു ജി സി സി രാജ്യങ്ങളിലേതു പോലെ കുവൈത്തിലെ മരണ കാരണങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത് ഹൃദ്രോഗം തന്നെയാണ്. തെറ്റായ ജീവിത ശൈലിയും ഫാസ്റ്റ് ഫുഡ് സംസ്‌കാരവും അതോടൊപ്പം വ്യായാമക്കുറവുമാണ് പ്രധാനമായും ആളുകളില്‍ ഹൃദ്രോഗത്തിന് കാരണമാകുന്നതെന്നും സമ്മേളനം വിലയിരുത്തി.

 

Latest