Kerala
കാര്‍ മുന്നേട്ടെടുത്തു; നോസില്‍ തലയില്‍ അടിച്ച് പമ്പ് ജീവനക്കാരന് പരിക്കേറ്റു
ചെങ്ങാലൂര്‍ മുള്ളക്കര വീട്ടില്‍ ദേവസിക്കാണ് (75) പരിക്കേറ്റത്

തൃശ്ശൂര്‍ | പുതുക്കാട് പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കുന്നതിനിടെ കാര്‍ മുന്നോട്ട് എടുത്തപ്പോള്‍ ഇന്ധന ടാങ്കില്‍ വെച്ചിരുന്ന നോസില്‍ തലയില്‍ വന്നിടിച്ച് ജീവനക്കാരന് ഗുരുതര പരിക്ക്.
ചെങ്ങാലൂര്‍ മുള്ളക്കര വീട്ടില്‍ ദേവസിക്കാണ് (75) പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ദേവസി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പുതുക്കാട് പുളിക്കന്‍ ഫ്യൂവലില്‍ കാറില്‍ പെട്രോള്‍ നിറക്കുന്നതിനിടെ ജീവനക്കാരന്‍ കാര്‍ ഡ്രൈവറില്‍ നിന്ന് പണം വാങ്ങുകയായിരുന്നു. ഈ സമയത്ത് ടാങ്കില്‍ ഘടിപ്പിച്ചിരുന്ന നോസില്‍ എടുത്തിരുന്നില്ല.
ഇത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ കാര്‍ മുന്നോട്ട് എടുക്കുകയായിരുന്നു. കാര്‍ നീങ്ങുന്നത് കണ്ട് നോസില്‍ എടുക്കാന്‍ ഓടിവന്ന ദേവസിയുടെ കഴുത്ത് ഇന്ധനം നിറയ്ക്കുന്ന ഹോസില്‍ കുരുങ്ങുകയും കാറില്‍ നിന്ന് വിട്ടുപോയ നോസില്‍ ദേവസിയുടെ തലയില്‍ വന്നടിക്കുകയുമായിരുന്നു.
തലയിടിച്ച് നിലത്ത് വീണു ബോധരഹിതനായ ഇയാളെ പമ്പിലെ മറ്റ് ജീവനക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. അപകട ദൃശ്യങ്ങള്‍ പമ്പിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞു.