Kerala
ചാലിശ്ശേരിയില്‍ ബസ് മതിലിലിടിച്ച് 20 പേര്‍ക്ക് പരുക്ക്
റോഡരികിലെ വീടിന്റെ ഗേറ്റും മതിലും തകര്‍ത്താണ് ബസ് നിന്നത്

പാലക്കാട് | പാലക്കാട് ചാലിശ്ശേരിയില്‍ നിയന്ത്രണം വിട്ട ബസ് മതിലിലിടിച്ച് 20 പേര്‍ക്ക് പരുക്കേറ്റു. പെരുമ്പിലാവ്, കുന്നംകുളം എന്നിവിടങ്ങളിലെ ആശുപത്രികളെ പരുക്കേറ്റവരെ പ്രവേശിപ്പിച്ചു. വൈകിട്ട് ആറോടെയാണ് അപകടം.
ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ ചക്രങ്ങള്‍ വേര്‍പ്പെട്ടു. റോഡരികിലെ വീടിന്റെ ഗേറ്റും മതിലും തകര്‍ത്താണ് ബസ് നിന്നത്. നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. നിറയെ യാത്രക്കാരുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
---- facebook comment plugin here -----