Connect with us

Kerala

കാര്‍ ദേശീയപാത അടിപ്പാത നിര്‍മാണത്തിനായിയെടുത്ത കുഴിയില്‍ വീണു; രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മുരിങ്ങൂരില്‍ ഉണ്ടായ അപകടത്തില്‍ തിരുവനന്തപുരം സ്വദേശി മനു, തൃശ്ശൂര്‍ സ്വദേശി വില്‍സണ്‍ എന്നിവരാണ് രക്ഷപ്പെട്ടത്

Published

|

Last Updated

തൃശ്ശൂര്‍ | കാര്‍ റോഡില്‍ നിന്ന് തെന്നി ദേശീയപാത അടിപ്പാത നിര്‍മാണത്തിനായിയെടുത്ത കുഴിയില്‍ വീണു. വെള്ളം നിറഞ്ഞ കുഴിയില്‍ നാനോ കാര്‍ മുങ്ങിയെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മുരിങ്ങൂരില്‍ ഉണ്ടായ അപകടത്തില്‍ തിരുവനന്തപുരം സ്വദേശി മനു, തൃശ്ശൂര്‍ സ്വദേശി വില്‍സണ്‍ എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്നു കാര്‍. മനുവാണ് കാര്‍ ഓടിച്ചിരുന്നത്. ചാറ്റല്‍ മഴയുണ്ടായിരുന്നു. മുമ്പിലുണ്ടായിരുന്ന വാഹനം പെട്ടന്ന് നിര്‍ത്തിയപ്പോള്‍ മനുവും പെട്ടന്ന് കാര്‍ നിര്‍ത്തി. ഈ സമയത്ത് കാര്‍ റോഡില്‍ നിന്നു തെന്നി കുഴിയിലേക്ക് മറിയുകയായിരുന്നു.

മുരിങ്ങൂരില്‍ ദേശീയപാത അടിപ്പാത നിര്‍മ്മിക്കാനെടുത്ത വെള്ളം നറഞ്ഞ കൂറ്റന്‍ കുഴിയിലാണ് കാര്‍ വീണത്. പുലര്‍ച്ചെ അഞ്ചുമണിക്കാണ് അപകടമുണ്ടായത്. പുറത്തിറങ്ങിയ മനു വില്‍സണെ പുറത്തിറക്കുകയായിരുന്നു. യൂസ്ഡ് കാര്‍ ബിസിനസ് നടത്തുന്ന മനു വില്‍സണായി നാനോ കാര്‍ വാങ്ങി തൃശൂരിലേക്ക് കൊണ്ടുപോകുന്നതിടെയാണ് അപകടമുണ്ടായത്.