Connect with us

National

ഭീകരവാദികള്‍ക്കും വിഘടനവാദികള്‍ക്കും കാനഡ അഭയം നല്‍കുന്നു; ഉദ്യോഗസ്ഥര്‍ക്ക് എംബസികളില്‍ പോകാന്‍ ഭയം : വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കാരണം അതാണ്.

Published

|

Last Updated

ന്യൂഡല്‍ഹി |  കാനഡക്കെതിരെ രൂക്ഷ വിമര്‍ശവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഭീകരവാദത്തേയും വിഘടനവാദത്തേയും പിന്തുണക്കുന്നവര്‍ക്ക് കാനഡ അഭയം നല്‍കുകയാണെന്ന് എസ് ജയശങ്കര്‍ കുറ്റപ്പെടുത്തി. ഇത് കനേഡിയന്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഉദ്യോഗസ്ഥര്‍ക്ക് നയതന്ത്ര കാര്യാലയങ്ങളില്‍ പോകാന്‍ ഭയമാണ്. അവരെ പരസ്യമായി ഭീഷണിപ്പെടുത്തുകയാണ്. വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കാരണം അതാണ്.യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള ചര്‍ച്ചയില്‍ കാനഡ വിഷയമായിരുന്നുവെന്നും ജയശങ്കര്‍ പറഞ്ഞു.

അതേ സമയം, ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്ന് ആന്റണി ബ്ലിങ്കന്‍ അഭിപ്രായപ്പെട്ടിരുന്നു. വിദേശ കാര്യമന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ഇന്ത്യ അന്വേഷണത്തോട് സഹകരിക്കണമെന്ന് ആന്റണി ബ്ലിങ്കന്‍ ആവശ്യപ്പെട്ടത്. കൂടിക്കാഴ്ച്ചയില്‍ നിജ്ജര്‍ കൊലപാതകം ചര്‍ച്ചയായെന്ന് അമേരിക്കന്‍ വിദേശകാര്യ ഉദ്യോഗസ്ഥരാണ് അറിയിച്ചത്

ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്നാവര്‍ത്തിച്ച് അമേരിക്ക രംഗത്തെത്തിയിരുന്നു. എസ് ജയശങ്കറും ആന്റണി ബ്ലിങ്കനും തമ്മില്‍ കൂടിക്കാഴ്ച നടക്കാനിരിക്കേയാണ് അമേരിക്ക നിലപാടാവര്‍ത്തിച്ചത്. യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ ഇരു നേതാക്കളും കണ്ടെങ്കിലും ഇന്ത്യ കാനഡ നയതന്ത്ര വിഷയം ചര്‍ച്ചയായില്ലെന്നാണ് അമേരിക്ക വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹര്‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തില്‍ ഒരു തെളിവും കൈമാറാന്‍ കാനഡയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും, കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കില്ലെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

 

Latest