Connect with us

Kozhikode

മർകസ് വാലിയിൽ സി ഹൈദർ ഹാജി അനുസ്മരണം സംഘടിപ്പിച്ചു

കിഴക്കോത്ത് പഞ്ചായത്തിലെ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എഫ് സംഘടനകളുടെ സഹകരണത്തിലാണ് അനുസ്മരണം സംഘടിപ്പിച്ചത്.

Published

|

Last Updated

എളേറ്റിൽ | പൗരപ്രമുഖനും മർകസ് ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പ്രധാന പ്രവർത്തകനും ആയിരുന്ന പന്നൂർ സി ഹൈദർ ഹാജിയെ മർകസ് വലിയിൽ ചേർന്ന പ്രാസ്ഥാനിക സംഗമത്തിൽ അനുസ്മരിച്ചു. കിഴക്കോത്ത് പഞ്ചായത്തിലെ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എഫ് സംഘടനകളുടെ സഹകരണത്തിലാണ് അനുസ്മരണം സംഘടിപ്പിച്ചത്.

എംപി അബൂബക്കർ മുസ്ലിയാരുടെ അധ്യക്ഷതയിൽ പി യൂസഫ് ഹൈദർ പരിപാടി ഉദ്ഘാടനം ചെയ്തു. സി പി ഉബൈദ് സഖാഫി, ഹമീദ് സഖാഫി മങ്ങാട്, സി അബ്ദുല്ലത്തീഫ് ഫൈസി പന്നൂർ, സലാം മാസ്റ്റർ ബുസ്താനി, ഒ ടി ഷെഫീഖ് സഖാഫി, കെ സുലൈമാൻ മദനി, മുഹമ്മദ് സഅദി ചളിക്കോട്, പി സി അബ്ദുൽ അസീസ് സഖാഫി പ്രസംഗിച്ചു. കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഖ്യ പ്രഭാഷണം നടത്തി.

ഹാഫിള് അബൂബക്കർ സഖാഫി അനുസ്മരണ പ്രഭാഷണം നടത്തി. പി വി അഹമ്മദ് കബീർ സ്വാഗതവും ശംസുദ്ധീൻ കുണ്ടുങ്ങര നന്ദിയും പറഞ്ഞു

---- facebook comment plugin here -----

Latest